Our History

കൊച്ചിയുടെ ഭാഗമായിരുന്ന കരപ്പുറം കളരിഗുരുക്കൾ ആയിരുന്ന കാഞ്ഞിരത്തിങ്കൽ കൈമളുടെ കുടുംബം അന്യംനിന്നു പോയപ്പോൾ കൊടുങ്ങല്ലൂരുള്ള കിളിക്കോട്ട് പണിക്കരുടെ കുടുംബത്തിൽ നിന്നും ദത്തെടുത്ത അംഗങ്ങളെ തൈശ്ശേരി കുടുംബത്തിൽ പാർപ്പിച്ചു. അവരുടെ ആയുധ അഭ്യാസ കളരിയുടെ കിഴക്ക് വശത്തുണ്ടായിരുന്ന ഇലഞ്ഞി വൃക്ഷ്യത്തിൽ ഹനുമൽ സങ്കൽപം ഉണ്ടായിരുന്നു. പിന്നീട് ഇലഞ്ഞി നിന്നിരുന്ന സ്ഥാനത്തായി ഒരു ക്ഷേത്രം സ്ഥാപിച്ഛ് പഞ്ചലോഹവിഗ്രഹത്തിൽ ശ്രീരാമസന്ധിയിൽ ആജ്ഞാനുവർത്തിയിൽ നിൽക്കുന്നഭാവത്തിൽ ആഞ്ജനേയ പ്രതിഷ്ട്ട നടത്തിയിരുന്നു എന്ന് ചരിത്രം. പ്രസ്തുത വിഗ്രഹം മോഷണം പോകുകയും ക്ഷേത്രം കത്തിനശിക്കുകയും ചെയ്തു. പിന്നീട് രണ്ടാംലോക മഹായുദ്ധകാലത്ത് മെസോപ്പൊട്ടാമിയിൽ പട്ടാളത്തിൽ ജോലി അനുഷ്ഠിചിരുന്ന ചെമ്പകശ്ശേരിൽ ശങ്കരകുറുപ്പിന്, ശത്രുപാളയത്തെ സൈനീക നടപടിക്കിടയിൽ അത്ഭുതകരമായി രക്ഷപെടുകയും ആഞ്ജനേയ സ്വാമിയുടെ സാമിപ്യം അനുഭവപ്പെടുകയും ചെയ്തു. തുടർന്നു നടന്ന കുടുംബ പ്രശ്നത്തിൽ ആഞ്ജനേയ സ്വാമി ക്ഷേത്രം നിന്നിരുന്നിടത്ത് പുതിയ ക്ഷേത്രം പണിയണമെന്നും മുൻപുണ്ടായിരുന്ന അതേ ഭാവത്തിൽ വിഗ്രഹം പ്രതിഷ്ഠിക്കണമെന്നും തെളിഞ്ഞു. ആവശ്യമായ സാമ്പത്തികം ജേഷ്ഠ സഹോദരനായ ആശാരിപ്പറമ്പിൽ വാസുദേവകുറുപ്പിനെ ഏല്പിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പുതിയ ക്ഷേത്രം നിർമിച്ച്‌ ഇപ്പോഴുള്ള വിഗ്രഹം 1954-ൽ മാന്തറമഠത്തിലെ വിക്രമൻ പോറ്റിയുടെ താന്ത്രിക വിധിപ്രകാരം പ്രതിഷ്ഠിക്കുകയും സംക്രമപൂജ നടത്തിവരുകയും ചെയ്തു. AD 1918 ലെ കുടുംബ ഭാഗപത്രത്തിലെ നിബന്ധനകൾക്ക് വിപരീതമായി അന്യകൈവശത്തിൽ പോയ ക്ഷേത്ര വസ്തുവിന് പട്ടയം ലഭിക്കുന്നതിനായി അന്നത്തെ കുടുംബകാരണവരായ കണക്കശേരിൽ കൃഷ്ണ കുറുപ്പിന്റെ പേരിൽ കൈവശക്കാർ അയച്ച അപേക്ഷകൾ ലഭിച്ചത്തിൻ പ്രകാരം അന്നത്തെ ഇളംതലമുറക്കാരായ കാളേകാട്ട് പരമേശ്വര കുറുപ്പും ചെമ്പകശ്ശേരി ശങ്കരകുറുപ്പും കൂടിയാലോചിച്ച് 1974 Sep 21 (1150 കന്നി മാസം 5 -כ၀ തീയതി) ക്ഷേത്രസന്നിധിയിൽ വിളിച്ചുചേർത്ത പൊതുയോഗത്തിൽ ക്ഷേത്രവും ക്ഷേത്രവക സ്വത്തുകളും കാട്ടൂർ പ്രദേശത്തെ ഹിന്ദുമത വിശ്വാസികൾക്കായി വിട്ടുകൊടുക്കുവാൻ തീരുമാനിച്ചു. അന്ന് തിരഞ്ഞെടുത്ത താത്കാലിക കമ്മറ്റി നിലവിൽ വരുകയും അതിന്റെ പ്രെസിഡന്റായി P.N നിവാസിൽ M.N പരമേശ്വര കുറുപ്പും സെക്രട്ടറിയായി വെളിയിൽ Y.G പദ്മനാഭനും അടങ്ങുന്ന ഏഴ് അംഗ കമ്മറ്റി നിലവിൽ വരുകയും ഭരണ സമിതി എഴുതിയുണ്ടാക്കിയ നിയമാവലി ചര്ച്ചകള്ക്ക് ശേഷം രജിസ്റ്റർ ചെയ്തു. നാളിതുവരെ പ്രസ്തുത നിയമാവലിക്കനുശ്രിതമായി ഭരണം തുടങ്ങുകയും ചെയ്യുന്നു. ചാലിസ വാർഷികത്തോട് അനുബന്തിച്ഛ് ഈ മാസത്തെ (2019 മാർച്ച് 6) ആദ്യ ബുധനാഴ്ച ചാലിസ മഹാജപയജ്ഞവും മഹാ ആഞ്ജനേയ ഹോമവുമായി നടത്തപ്പെടുകായണ്. ബഹു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീ K M TOMY IPS അവറുകൾ ഭദ്രദീപ പ്രകാശനം നിർവഹിക്കുന്ന ഈ മഹത് കർമത്തിലേയ്ക് എല്ലാ ഭക്ത ജനങ്ങളെയും ഹനുമൽ ക്ഷേത്ര സന്നിധിയിലേയ്ക് സവിനിയം ക്ഷണിച്ചുകൊള്ളുന്നു.