
About Temple
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ - ചേർത്തല NH 66-ൽ കലവൂർ ജംഗ്ഷനിൽ നിന്നും 1.5 Km പടിഞ്ഞാറ് കലവൂർ റെയിൽവേ സ്റ്റേഷന് സമീപം പടിഞ്ഞാറ് ദർശനം ആയിട്ടുള്ള ശ്രീകോവിലിൽ ശ്രീരാമ സന്നിധിയിൽ ആജ്ഞാനുവർത്തിയായി വായ്കൈപൊത്തി നിൽക്കുന്ന ഹനുമൽ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലെ സവിശേഷത. ഇപ്പോൾ ക്ഷേത്രം നിൽക്കുന്നതിനു അഭിമുഖമായി ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്ന അതിപുരാതീനമായ ഒരു നാല്പത്തിരടികളരി നിലനിന്നിരുന്നു, കളരിയുടെ എതിർ വശത്തുണ്ടായിരുന്ന ഒരു ഞാവൽ വ്യക്ഷത്തിൽ ഹനുമൽ സാന്നിദ്യം കണ്ടുവെന്നും ആ ദിവ്യ ചൈതന്യത്തെ മറ്റു ഉപദേവതകൾക്കൊപ്പം കളരിയിൽ സങ്കല്പിച്ഛ് ആരാധിച്ചുപോരുകയും, പിന്നീട് ഞാവൽ വൃക്ഷം നിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം നിർമിക്കുകയും ആഞ്ജനേയ പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നത് ഐതീഹ്യം. 1988-ൽ പുതിയ ക്ഷേത്രം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുകയും ദേവപ്രശന വിധി പ്രകാരം ജീര്ണാവസ്ഥയിലായ കളരിയെ പിന്നീട് രാമായണമണ്ഡപമായി മാറ്റുകയുമുണ്ടായി. ഇപ്പോൾ ഹനുമത് ചാലിസ, നാരായണീയം, ശാസ്ത്രീയസംഗീതം, സംഗീത വാദ്യോപകരണങ്ങൾ, യോഗ തുടങ്ങിയവ രാമായണമണ്ഡപത്തിൽ അഭ്യസിപ്പിച്ചു പോരുന്നു. ബുധൻ ശനി ദിവസങ്ങൾ ആണ് ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങൾ. മനം നൊന്തു വിളിക്കുന്ന ഏതൊരു ഭക്തനും അനുഗ്രഹം ചൊരിയുന്ന ക്ഷിപ്രസാദിയും കാരുണ്യമൂർത്തിയുമാണ് ഹനുമാൻ സ്വാമി. തൃമൂർത്തികളാൽ ചിരംജ്‌ജീവിയായി അനുഗ്രഹിക്കപ്പെട്ട അംഞ്ജനേയ സ്വാമി ഈ കലികാലത്തിലും തന്റെ ഭക്തരുടെ രക്ഷക്കായി സദാ ജാഗരൂകനായി ഇരിക്കുന്നു എന്നത് ഭക്താനുഭവ സാക്ഷ്യം. എല്ലാ ബുധനാഴ്ചയും ശനിയാഴ്ചയും ഭക്തരുടെ വകയായി പ്രസാദമൂട്ടും (അന്നദാനം) ക്ഷേത്രത്തിൽ നടന്നു വരുന്നു. വെള്ളംകുടി, വടമാല, വെറ്റിലമാല, നാരങ്ങാമാല, അവിൽപന്തിരുനാഴി, മലർ നിവേദ്യം, കുങ്കുമം ചാർത്ത്, വെണ്ണ മുഴുക്കാപ്പ് മുതലായവയാണ് ഇവിടുത്തെ പ്രധാന വഴിപാടുകൾ. അവൽ, മലർ, തെരളി എന്നിവയോടൊപ്പം ഇളനീർ നിവേദിക്കുന്ന വിശേഷാൽ വഴിപാടാണ് വെള്ളംകുടി. ഭക്തർ ആഞ്ജനേയ പ്രീതിക്കായി നടത്തുന്ന പ്രധാന വഴിപാടും ഇതുതന്നെ. അതുപോലെ തന്നെ വിശിഷ്ടവും വളരെ പ്രധാന പെട്ടതുമായ ഒരു വഴിപാടാണ് പുഷ്പാഭിഷേകം അഥവാ പൂമൂടൽ. വർഷത്തിൽ ഒരിക്കൽ മാത്രം നടത്തപെടുന്ന ഈ വഴിപാട് ക്ഷേത്രത്തിലെ തിരുവുത്സവമായ ഹനുമത് ജയന്തി ദിനത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മോഹനൻ പോറ്റി മാന്തറമഠം അവറുകളുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്നു. ചൈത്ര മാസത്തിലെ ചിത്രപൗർണമി ദിനത്തിലാണ് ആഞ്ജനേയ സ്വാമിയുടെ ജയന്തി ആഘോഷിക്കപ്പെടുന്നത്.
പ്രത്യേക വഴിപാടായി ഹനുമത് ചാലിസയും ആഞ്ജനേയ ഹോമവും എല്ലാ ഇംഗ്ലീഷ് മാസത്തിലെ ആദ്യ ബുധനാഴ്ച ബ്രഹ്മശ്രീ Dr B.K അശോക് കുമാർ അവറുകളുടെയും ബ്രഹ്മശ്രീ അരുൺകുമാർ സുബ്രഹ്മണ്യം സൂര്യഗായത്രി അവറുകളുടെയും നേതൃത്വത്തിൽ ക്ഷേതത്തിൽ നടത്തി വരുന്നു. കേരളത്തിൽ മറ്റെങ്ങും ഇല്ലാത്തതും അത്യപൂർവമായി നടത്തി വരുന്നതുമാണ് ആഞ്ജനേയഹോമം. ശനിദോഷ പരിഹാരം, രോഗശമനം, ശരീരബലം, മനോബലം, ഉദ്ദിഷ്ടകാര്യസിദ്ദി, എന്നിവയ്ക്കു വളരെ വിശിഷ്ട വഴിപാടാണ് ആഞ്ജനേയഹോമം. ആഞ്ജനേയ ഭക്തരെ ശനി ഒരിക്കലും ബാധിക്കില്ല എന്ന് ശനിഭഗവാൻ ആഞ്ജനേയ സ്വാമിയോട് സത്യം ചെയ്തിട്ടുള്ളതാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ മൂന്നിൽ ഒന്ന് ഭാഗവും ശനിയുടെ പ്രസരം ആകയാൽ ആഞ്ജനേയ ഭജനം അതി ശ്രേഷ്ഠം എന്നത് ഭക്താനുഭവം. അതിൽ വളരെ വിശിഷ്ടവും പ്രാധാന്യവുമുള്ള വഴിപാടാണ് ആഞ്ജനേയ ഹോമവും ഹനുമത്ചാലിസജപവും. വിശിഷ്ട ആയുർവേദ ദ്രവ്യങ്ങൾ ആയിട്ടുള്ള നെയ്യ്, എള്ള്, അമൃതവള്ളി, മൊട്ട്, മുക്കൂറ്റി, നെല്ലിക്ക, താന്നിക്ക, കടുക്ക, ഗുല്ഗുലു തുടങ്ങിയ ആയുർവേദ ഔഷധങ്ങളും ഔഷധക്കൂട്ടുകളും രോഗശമനത്തിനും ആയുരാരോഗ്യ വര്ധനവിനും വളരെ ഉത്തമമാണ്. എല്ലാ ഇംഗ്ലീഷ് മാസത്തിലെയും ആദ്യ ബുധനാഴ്ച അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗായത്രിഹോമം, മഹാമൃത്യഞ്ജയ ഹോമം, ഐക്യമത്യസൂക്ത ഹോമം, ഭാഗ്യസൂക്ത ഹോമം, സ്വയംവര പാർവതി ഹോമം, ധന്വന്തരി ഹോമം, സുദര്ശനഹോമം, ആഗ്നേയതൃഷ്ടപ്പ്ഹോമം തുടങ്ങിയ വിശേഷ ഹോമങ്ങളും വിശേഷ വിധിപ്രകാരം ശാസ്ത്രീയമായി നടന്നു വരുന്നു. ദുരിതം, രോഗം, വിവാഹതടസം, വിദ്യാതടസം, ജോലിതടസം, ബിസ്സിനെസ്സ്ന് തടസം തുടങ്ങിയ എല്ലാ പ്രശ്നങ്ങളെയും ആവാഹിച്ചുമാറ്റി പരിഹാരം നിർദേശിക്കുന്നു. മന്ത്രോപദേശം, ഹോമപരിശീലനം, വേദസൂക്തജപം, ഹനുമത്ചാലിസജപം, ശ്രീരുദ്രം, ചമകം തുടങ്ങിയ വിശേഷമായ മന്ത്രജപങ്ങളും നടത്തിവരുന്നു. ഏതുകാര്യത്തിനും പരിഹാരം കാണുന്നു എന്നതാണ് കഴിഞ്ഞ ഒരുവർഷമായി പങ്കെടുത്ത ഭക്തരുടെ അനുഭവം.