




Welcome to the official website of
Puthiya Veettil
Sree Hanumal Kshetram
ബരണൌ രഘുവര് ബിമലജസു ജോദായകു ഫല്ചാരി ॥
ബുദ്ധിഹീന തനുജാനികൈ സുമിരൌ പവന് കുമാര് ।
ബല ബുദ്ധി വിദ്യാ ദേഹു മോഹി ഹരഹു കലേശ് ബികാര ॥
~ Sri Hanuman Chalisa ~
Darshan Timings
MORNING : 5.30 AM – 11.30 AM | EVENING : 5.30 PM – 8.00 PM
Wednesday & Saturday
MORNING : 5.30 AM – 12.30 AM | EVENING : 5.30 PM – 8.00 PM
പുതിയ വീട്ടിൽ ശ്രീ ഹനുമൽ ക്ഷേത്രം

ആലപ്പുഴ ജില്ലയിലെ ആലപ്പുഴ - ചേർത്തല NH 66-ൽ കലവൂർ ജംഗ്ഷനിൽ നിന്നും 1.5 Km പടിഞ്ഞാറ് കലവൂർ റെയിൽവേ സ്റ്റേഷന് സമീപം പടിഞ്ഞാറ് ദർശനം ആയിട്ടുള്ള ശ്രീകോവിലിൽ ശ്രീരാമ സന്നിധിയിൽ ആജ്ഞാനുവർത്തിയായി വായ്കൈപൊത്തി നിൽക്കുന്ന ഹനുമൽ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലെ സവിശേഷത. ഇപ്പോൾ ക്ഷേത്രം നിൽക്കുന്നതിനു അഭിമുഖമായി ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്ന അതിപുരാതീനമായ ഒരു നാല്പത്തിരടികളരി നിലനിന്നിരുന്നു, കളരിയുടെ എതിർ വശത്തുണ്ടായിരുന്ന ഒരു ഞാവൽ വ്യക്ഷത്തിൽ ഹനുമൽ സാന്നിദ്യം കണ്ടുവെന്നും ആ ദിവ്യ ചൈതന്യത്തെ മറ്റു ഉപദേവതകൾക്കൊപ്പം കളരിയിൽ സങ്കല്പിച്ഛ് ആരാധിച്ചുപോരുകയും, പിന്നീട് ഞാവൽ വൃക്ഷം നിന്നിരുന്ന സ്ഥാനത്ത് ക്ഷേത്രം നിർമിക്കുകയും ആഞ്ജനേയ പ്രതിഷ്ഠ നടത്തുകയും ചെയ്തു എന്നത് ഐതീഹ്യം. 1988-ൽ പുതിയ ക്ഷേത്രം നിർമ്മിച്ച് പുനഃപ്രതിഷ്ഠ നടത്തുകയും ദേവപ്രശന വിധി പ്രകാരം ജീര്ണാവസ്ഥയിലായ കളരിയെ പിന്നീട് രാമായണമണ്ഡപമായി മാറ്റുകയുമുണ്ടായി.
Pooja
Daily Pooja
- അഷ്ടദ്രവ്യഗണപതിഹോമം
- ശത്രുസംഹാരപുഷ്പാഞ്ജലി
- സഹസ്രനാമപുഷ്പാഞ്ജലി
- അഷ്ടോത്തരപുഷ്പാഞ്ജലി
- കവചസ്തോത്രപുഷ്പാഞ്ജലി
- ഷഢാക്ഷരിമന്ത്രപുഷ്പാഞ്ജലി
- ദ്വായ്തശാക്ഷരമന്ത്രപുഷ്പാഞ്ജലി
- ഹനുമത്ഗായത്രിമന്ത്രപുഷ്പാഞ്ജലി
- വിദ്യാമന്ത്രപുഷ്പാഞ്ജലി
- സ്വയംവരമന്ത്രപുഷ്പാഞ്ജലി
- സങ്കടമോചനസ്തോത്രമന്ത്രപുഷ്പാഞ്ജലി
- ആപത്ദുണ്ടാരസ്തോത്രമന്ത്രപുഷ്പാഞ്ജലി
Prasadam
Special Pooja
- പുഷ്പാഭിഷേകം – (ഈ വിശിഷ്ട വഴിപാട് വർഷത്തിൽ ഒരിക്കൽ ഹനുമത്ജയന്തി ദിവസം ക്ഷേത്രത്തിൽ നടത്തിവരുന്നു )
- ആഞ്ജനേയഹോമം – (എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ബുധനാഴ് ക്ഷേത്രത്തിൽ നടത്തിവരുന്നു )
- പൂർണാഹുതി - എല്ലാ ഇംഗ്ലീഷ്മാസവും ആദ്യ ബുധനാഴ്ച ക്ഷേത്രത്തിൽ നടത്തിവരുന്നു )
- പഞ്ചമുഖി ഹനുമാൻ പൂജ - എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് 6 PM ന് ക്ഷേത്രത്തിൽ നടത്തിവരുന്നു )
Events


പഞ്ചമുഖി ഹനുമാൻ പൂജ
(എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ബുധനാഴ്ച വൈകിട്ട് 6.00 മണി മുതൽ)



ഹനുമാൻ ചാലിസ മഹാജപയജ്ഞവും ആഞ്ജനേയ ഹോമവും
(എല്ലാ ഇംഗ്ലീഷ് മാസവും ആദ്യ ബുധനാഴ്ച)



